
മലപ്പുറം: പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ(62) ആണ് അറസ്റ്റിലായത്. എട്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുട അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബൂബക്കർ വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
Content Highlights: Retired teacher arrested in pocso case in malappuram