പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങിവരവെ കാട്ടാനയെ കണ്ടു, ഭയന്നോടിയ ആദിവാസി യുവതിക്ക് പരിക്ക്

അസുഖ ബാധിതയായ പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് ആനയെ കണ്ടത്

പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങിവരവെ കാട്ടാനയെ കണ്ടു, ഭയന്നോടിയ ആദിവാസി യുവതിക്ക് പരിക്ക്
dot image

മലപ്പുറം: പോത്തുകല്ലില്‍ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണുപരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 നാണ് സംഭവം. അസുഖ ബാധിതയായ പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് ആനയെ കണ്ടത്. ഒരു വയസ്സായ പേരക്കുട്ടിയേയും കയ്യിൽ വെച്ച് വരവെ രമണി ആനയെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതിനിടയിൽ വഴിയിൽ വീണ രമണിക്ക് നെഞ്ചിലും ചുണ്ടിലും പരിക്കേറ്റു. അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിക്ക് സമീപത്തുവെച്ചാണ് കാട്ടാനയെ കണ്ടത്.

content highlight- A tribal woman was injured after encountering a wild elephant while returning from a hospital with her grandson.

dot image
To advertise here,contact us
dot image