'ഫോമിന് പിന്നില്‍ IPL'; ഗുജറാത്ത് ടൈറ്റന്‍സിനെ പുകഴ്ത്തി ഗ്ലെന്‍ ഫിലിപ്‌സ്

ഇന്ത്യ-ന്യൂസിലാൻഡ് ടി 20 സീരീസിന്റെ താരമായതിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിനെ പുകഴ്ത്തി ഗ്ലെന്‍ ഫിലിപ്‌സ്.

'ഫോമിന് പിന്നില്‍ IPL'; ഗുജറാത്ത് ടൈറ്റന്‍സിനെ പുകഴ്ത്തി ഗ്ലെന്‍ ഫിലിപ്‌സ്
dot image

ഇന്ത്യ-ന്യൂസിലാൻഡ് ടി 20 സീരീസിന്റെ താരമായതിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിനെ പുകഴ്ത്തി ഗ്ലെന്‍ ഫിലിപ്‌സ്. 2026 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും, ആ സമയത്ത് ലഭിച്ച അനുഭവ സമ്പത്താണ് ഇന്ത്യക്കെതിരായ നിലവിലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് കാരണമെന്ന് ന്യൂസിലന്‍ഡ് ഫിലിപ്‌സ് പറഞ്ഞു.

പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 113 ആവറേജിലും 185 സ്ട്രൈക്ക് റേറ്റിലും 341 റൺസാണ് താരം നേടിയത്. 20 സിക്‌സറും 29 ഫോറുകളും താരം നേടി.

ഐപിഎല്‍ അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വെറും ആറ് മത്സരങ്ങളില്‍ മാത്രമാണ് ഫിലിപ്‌സ് കളിച്ചത്. 67 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അവിടുത്തെ പരിശീലന സൗകര്യങ്ങളും മികച്ച പരിശീലകരുടെ പിന്തുണയും തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചതായി 29കാരനായ താരം വ്യക്തമാക്കി.

content highlights: glen phillips credits ipl gujarat titans for form

dot image
To advertise here,contact us
dot image