

കോഴിക്കോട്: മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളിലെ പ്രധാനിയായ യുവതി പൊലീസ് പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശി കെ സി കീര്‍ത്തനയാണ് പൊലീസ് പിടിയിലായത്. മയക്കുമരുന്ന് ആവശ്യമുളളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ എത്തിയത് ലക്ഷങ്ങളാണ്.
നൂറുകണക്കിന് ലഹരി ഇടപാടുകള്‍ ഇവരിലൂടെ നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ട് വഴിയാണ്. മറ്റൊരാള്‍ ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറും. 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശിയാണ് വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. പിന്നാലെ പൊലീസ് പേരാമ്പ്രയില്‍ നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു.
Content Highlights: 'Key figure in drug-related financial transactions, lakhs in account'; Kozhikode native K.C. Keerthana arrested.