ഫറോക്ക് പഴയ പാലത്തില്‍ നിന്ന് ചാലിയാറിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ വീണ സ്ഥലത്തുനിന്ന്കിലോമീറ്ററുകള്‍ മാറി ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

ഫറോക്ക് പഴയ പാലത്തില്‍ നിന്ന് ചാലിയാറിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
dot image

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പഴയ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോങ്ങാട് വെസ്റ്റ്ഹില്‍ സ്വദേശി നാലുകുടി പറമ്പത്ത് സന്ധ്യ(36) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലത്തിന്റെ ഇരുമ്പ് കവചത്തിലൂടെ സന്ധ്യ പുഴയിലേക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃദദേഹം കണ്ടെത്തിയത്.
പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ വീണ സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ മാറി ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 8.10 ന് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍തന്നെ എസ്ഐ എ കെ ഫിറോസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയും ചെയ്തു.

മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും പ്രദേശത്തെ തോണിക്കാരും അധികൃതരും ചേര്‍ന്ന് രാത്രി പത്തരവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ സ്‌കൂബ ടീം നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാത്തറ ആയുര്‍രത്നം ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന സന്ധ്യ ജോലിക്കു പോയി തിരിച്ചു വന്നിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടയിലാണ് സന്ധ്യ ചാലിയാറിലേക്ക് ചാടി ജീവനൊടുക്കിയത്.

Content Highlights: The body of a woman who allegedly jumped from the old bridge at Farook into the Chaliyar River has been recovered, according to officials. Search operations were carried out after reports of the incident emerged, leading to the discovery of the body from the river. Police have initiated further procedures to identify the deceased and investigate the circumstances surrounding the incident.

dot image
To advertise here,contact us
dot image