
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്‌ലാം സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. ഹിമായത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കുതിരവട്ടം ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു.
സ്കൂളിലെ 90-ഓളം എൻഎസ്എസ് വോളണ്ടിയർമാർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ആശുപത്രിയിലെ ജീവനക്കാരും മറ്റ് വളണ്ടിയർമാരും വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നഴ്സിംഗ് സൂപ്രണ്ട് ബിന്ദു നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ടി.പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.ടി ഫാത്തിമ ടീച്ചർ സ്വാഗതവും വൈഷ്ണ ടീച്ചർ നന്ദിയും പറഞ്ഞു. മുൻ പ്രോഗ്രാം ഓഫീസർ എസ്. സർഷാർ അലി, സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ, കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉച്ചക്ക് രണ്ടു മണിയോടു കൂടി ശുചീകരണ പ്രവർത്തനങ്ങൾ അവസിനിപ്പിച്ചു
Content Highlights: Himayatul Islam School NSS students conduct a cleanliness drive at the mental health center