ഇതെന്താ സിനിമയോ?സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അഞ്ചാം സീസണ്‍ എപ്പിസോഡുകളുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍!

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അവസാന സീസണിലെ ഓരോ എപ്പിസോഡിന്റെയും ദൈർഘ്യം രണ്ട് മണിക്കൂറിൽ കൂടുതലാണ്.

dot image

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2025ല്‍ ആണ് സീരീസിന്റെ അവസാന സീസണായ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. നാലാം സീസണിന് ശേഷം എങ്ങിനെയായിരിക്കും അഞ്ചാം സീസണില്‍ സീരീസ് അവസാനിക്കുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എട്ട് ഭാഗങ്ങളായാണ് സീരീസ് എത്തുന്നത്. എന്നാൽ ഈ സീരീസുകളുടെ റൺ ടൈം കേട്ടാണ് ആരാധകർ ഇപ്പോൾ ഞെട്ടിയിരിക്കുന്നത്.

രണ്ട് മണിക്കൂറിൽ കൂടുതലാണ് ഒരു എപ്പിഡോസിന്റെ ദൈർഘ്യം. അവസാനത്തെ എപ്പിസോഡ് 3 മണിക്കൂറുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് എന്താണ് സിനിമ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. റൺ ടൈമിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ദി ക്രോള്‍, ദി വാനിഷിംഗ് ഓഫ്, ടേണ്‍ബോ ട്രാപ്പ്, സോസറര്‍, ഷോക് ജോക്, എസ്‌കെയിപ് ഫ്രം കാമസോട്‌സ്, ദ ബ്രിഡ്ജ്, ദ റൈറ്റ് സൈഡ് അപ്പ് എന്നിങ്ങനെയാണ് അഞ്ചാം ഭാഗത്തിലെ എപ്പിസോഡുകളുടെ പേരുകൾ. പുതിയ സീസണില്‍ ആദ്യം ഉണ്ടായിരുന്ന അഭിനേതാക്കള്‍ക്ക് പുറമെ പുതിയ താരങ്ങളും ഉണ്ടാകും. നെയ്ല്‍ ഫിഷര്‍, ജെയ്ക്ക് കോണ്‍ലി, അലക്‌സ് ബ്രൂകസ് എന്നിവരായിരിക്കും പുതിയതായി വരുന്ന അഭിനേതാക്കള്‍. അതോടൊപ്പം ടെര്‍മിനേറ്ററിലെ അഭിനയത്തിലൂടെ പ്രശസ്തയായ ലിന്‍ഡ ഹാമില്‍ട്ടണും സീരീസില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

2016 ജൂലൈ 15 നായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ ആദ്യ സീസൺ പുറത്തുവന്നത്. മികച്ച പ്രതികരണം നേടിയ സീരീസിലെ പ്രകടനങ്ങളും വിഷ്വൽസും കഥയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് നാല് സീസണുകൾ ഈ സീരിസിന്റെതായി ഇറങ്ങി. 2022 മാർച്ച് 27 നായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ നാലാം സീസൺ പുറത്തിറങ്ങിയത്. രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം സീസൺ റിലീസ് ചെയ്തത്. മില്ലി ബോബി ബ്രൗൺ, വിനോന റൈഡർ, ഡേവിഡ് ഹാർബർ, ഫിൻ വുൾഫ്ഹാർഡ്, ഗെറ്റെൻ മറ്റാസോ, കാലേബ് മക്ലാഫ്ലിൻ, നതാലിയ ഡയർ തുടങ്ങിയവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights: Stranger Things season 5, episodes over two hours long

dot image
To advertise here,contact us
dot image