
കാത്സ്യക്കുറവ് നിങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണോ? കാത്സ്യം ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ്. കാത്സ്യക്കുറവ് ഏറെ പ്രാധാന്യത്തോടെ കരുതേണ്ട ഒരു അവസ്ഥയാണ്. കാത്സ്യക്കുറവ് പലരും കാര്യമായി പരിഗണിക്കാത്ത ഒന്നാണ്. കാത്സ്യക്കുറവൊക്കെ മനുഷ്യർക്ക് സാധാരണമാണെന്നാണ് പലരുടെയും ചിന്ത. കാത്സ്യക്കുറവിന് പരിഹാരമുണ്ട്, ചില പച്ചക്കറികൾ കഴിച്ചാൽ കാത്സ്യക്കുറവ് പരിഹരിക്കാനാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാത്സ്യക്കുറവ് പരിഹരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പച്ചക്കറികൾ ഏതൊക്കെ എന്ന് നോക്കാം,
ചീര- കാത്സ്യം ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. ചീര പോലെയുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കാത്സ്യം വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു.
ബ്രോക്കോളി- ഭക്ഷണത്തിൽ ബ്രോക്കോളി ഉൾപ്പെടുത്തുന്നത് കാത്സ്യം വർധിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു കപ്പ് വേവിച്ച ബ്രോക്കോളിയിൽ 60-90 മില്ലിഗ്രാം വരെ കാത്സ്യം അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്ക- സാമ്പാർ പോലുള്ള കറികളിൽ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. തോരൻ വച്ചും, പച്ചടി ഉണ്ടാക്കിയുമെല്ലാം വെണ്ടയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കാം. വെണ്ടയ്ക്ക് കാത്സ്യത്തിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
കാബേജ്- കാബേജ് കാത്സ്യം വർധിക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ. കാബേജിന് പൊതുവെ വലിയ ഗുണങ്ങൾ ഇല്ലാത്ത പച്ചക്കറി എന്നൊരു ചീത്തപ്പേരുണ്ട്. എന്നാൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ള കാബേജ് കാത്സ്യക്കുറവ് ഉള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു കപ്പ് വേവിച്ച കാബേജിൽ 60 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
മുരിങ്ങയില- നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഇലക്കറിയാണ് മുരിങ്ങയില. ശരീരാരോഗ്യത്തിന് പലതരത്തിൽ ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണിത്. ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്തുന്നത് പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ. മുരിങ്ങയിലയിൽ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാൽ കാത്സ്യക്കുറവ് ഉള്ളവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
Content Highlight; Foods That Help Boost Your Calcium Levels