വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു; സംഭവം കൊല്ലത്ത്

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം

വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു; സംഭവം കൊല്ലത്ത്
dot image

കൊല്ലം: കൊല്ലം അഞ്ചലിൽ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണ് ഗൃഹനാഥൻ മരിച്ചു. അഞ്ചൽ കുരുവി കോണം സ്വദേശി രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ചക്ക തലയിൽ വീണത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

Content Highlight : Man dies after jackfruit falls from tree in his yard and hits his head in Anchal

dot image
To advertise here,contact us
dot image