

അബുദാബിയിലെ നാല് ഡാര്‍ബ് ടോള്‍ ഗേറ്റുകളുടെ പേര് മാറ്റി. അല്‍ മഖ്ത ടോള്‍, റബ്ദാന്‍ ടോള്‍, സാസ് അല്‍ നഖില്‍ ടോള്‍, അല്‍ സാദിയാത്ത് എന്നിങ്ങനെയാണ് പേരുകള്‍ പുതുക്കി നിശ്ചിയിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് റൂട്ടുകള്‍ വേഗത്തില്‍ തിരിച്ചറിയാനാകും വിധത്തില്‍ ഓരോ സ്ഥലവുമായി ബന്ധപ്പെടുത്തിയാണ് ടോള്‍ ഗേറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
ഗതാഗത പരിഷ്‌ക്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി. അല്‍ മഖ്ത പാലത്തിനോടു ചേര്‍ന്ന ടോള്‍ ഗേറ്റ് ഇനി അല്‍ മഖ്ത ടോള്‍ ഗേറ്റ് എന്നാകും അറിയപ്പെടുക. മുസഫ പാലത്തിലെ ടോള്‍ ഗേറ്റിന് റബ്ദാന്‍ ടോള്‍ ഗേറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഷെയ്ഖ് സായിദ് ബ്രിഡ്ജിലെ ടോള്‍ ഗേറ്റിന്റെ പേര് സാസ് അല്‍ നഖില്‍ ടോള്‍ ഗേറ്റ് എന്നും മാറ്റി.
ഷെയ്ഖ് ഖലിഫ പാലത്തിലെ ടോള്‍ഗേറ്റ് അല്‍ സാദിയാത്ത് ടോള്‍ ഗേറ്റെന്നും പുനര്‍നാമകരണം ചെയ്തു. ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് സ്ഥലങ്ങള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടോള്‍ ഗേറ്റുകളുടെ പേരുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അതിനിടെ ദുബായ്ക്കും അബുദാബിക്കും ഇടയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന. E-11 ഹൈവേയിലെ പുതിയ ടോള്‍ ഗേറ്റുകളുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അബുദാബിയുടെ സ്മാര്‍ട്ട് ടോള്‍ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അധിൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Content Highlights: Abu Dhabi has renamed four toll gates and announced a new toll gate between Dubai and Abu Dhabi. The move is expected to improve traffic management and streamline travel between the two emirates.