

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 271 റൺസ്. വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ അവസാന ഓവറുകളിൽ ഇന്ത്യ തളച്ചിടുകയായിരുന്നു.
36 റൺസിനിടെ അഞ്ച് വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 38 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലായിരുന്നു. കുൽദീപ് യാദവും പ്രസിദ് കൃഷ്‍ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ നിരയിൽ ഡീ കോക്ക് സെഞ്ച്വറി നേടി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
ക്യാപ്റ്റൻ ടെംബ ബാവുമ 67 പന്തിൽ അഞ്ചുഫോറുകളും അടക്കം 48 റൺസ് നേടി. മാത്യു ബ്രീറ്റ്സ്കി 24 റൺസും ഡെവാൾഡ് ബ്രവിസ് 29 റൺസും കേശവ് മഹാരാജ് 20 റൺസും നേടി.
പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ ഇന്നത്തെ മത്സരം നേടുന്നവർക്ക് പരമ്പരയും സ്വന്തമാക്കാം.
Content highlights:India vs South africa third t20 , kuldeep yadav and prasidh krishana