
കൊല്ലം: കൊട്ടാരക്കര -ദിണ്ഡുക്കൽ ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം വാഹനത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കൊല്ലം പൂത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹമാണ് തീപിടിച്ചത്. നാല് പേരായിരുന്നു ഈ സമയം വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ വാഹനം നിർത്തി ആളുകൾ പുറത്ത് ഇറങ്ങി വിശ്രമിക്കുമ്പോഴാണ് കാറിന് തീപിടിച്ചത്. ഉടൻ തന്നെ പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സെത്തി തീ അണയ്ക്കുകയായിരുന്നു.
Content Highlights:Vehicle catches fire on Kottarakkara-Dindukkal national highway