കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് രവീന്ദ്രന്‍ ഇറങ്ങിയത്

കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു
dot image

കണ്ണൂര്‍: കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന രവീന്ദ്രന്‍ കെ എം ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് രവീന്ദ്രന്‍ ഇറങ്ങിയത്. അതിനിടെ വെളളത്തിലേക്ക് വീഴുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Content Highlights: Elderly man drowns after trying to retrieve a pot that fell into a well

dot image
To advertise here,contact us
dot image