'രോഹിത്തും, വിരാടും ലോകകപ്പ് കളിച്ചേക്കും'; വമ്പൻ പ്രസ്താവനയുമായി ഓസീസ് ഇതിഹാസം

മുൻ കാലങ്ങളിലെ പോലെ തന്നെ വിരാട് എല്ലാം നേടാനുള്ള ആർജ്ജവമുള്ള കളിക്കാരനായി തന്നെ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പോണ്ടിങ് പറഞ്ഞിരുന്നു

'രോഹിത്തും, വിരാടും ലോകകപ്പ് കളിച്ചേക്കും'; വമ്പൻ പ്രസ്താവനയുമായി ഓസീസ് ഇതിഹാസം
dot image

ഇന്ത്യൻ ഇതിഹാസ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും 2027 ഏകദിന ലോകകപ്പ് കളിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസ നായകൻ റിക്കി പോണ്ടിങ്. വിരാട് ഓസ്‌ട്രേലിയൻ സീരീസിൽ എന്തെങ്കിലും ചെയ്യുമെന്നും ഏകദിനത്തിൽ താളം കണ്ടെത്താൻ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഏകദിനത്തിൽ ടെമ്പോയും താളവും കണ്ടെത്തുന്നത് വലിയ കാര്യമാണ്. വലിയ.ബ്രേക്കിന് ശേഷം അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാവർക്കും അതിന് കുറച്ച് സമയമെടുക്കും. എന്നാലും വിരാടും രോഹിത്തും ഉടനെ തന്നെ തിരിച്ചുവരവ് നടത്തുമെനന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഡ്‌ലെയഡ് ബാറ്റിങ്ങിനും ക്രിക്കറ്റ് കളിക്കാനും ഒരുപാട് അനുകൂലമാകുന്ന കാര്യമാണ്. എന്നാലും അവർ ഏകദിന ക്രിക്കറ്റിലെ മികച്ച ബൗളർമാരെയാണ് നേരിടുന്നത് അതിനാൽ തന്നെ കാര്യങ്ങൾ എളുപ്പമാവില്ല.

എന്നാലും ചാമ്പ്യൻ കളിക്കാരെ ഒരിക്കലും തള്ളികളയാൻ സാധിക്കില്ല. വിരാടും രോഹിത്തും ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രി്ക്കറ്റർമാരാണ്. വിരാടാണ് 50 ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരൻ. അവരെ ഒരിക്കലും എഴുതി തള്ളരുത്. ടീമിന് വേണ്ടി സംഭാവന ചെയ്യാനും മത്സരങ്ങൾ ജയിപ്പിക്കാനും അവർക്ക് സാധിക്കും, അങ്ങനെ ചെയ്യുകയാണെങ്കിൽ 2027 ലോകകപ്പിൽ ഇരുവരുമുണ്ടാകും,' പോണ്ടിങ് പറഞ്ഞു.

മുൻ കാലങ്ങളിലെ പോലെ തന്നെ വിരാട് എല്ലാം നേടാനുള്ള ആർജ്ജവമുള്ള കളിക്കാരനായി തന്നെ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പോണ്ടിങ് പറഞ്ഞു. ലോകകപ്പിൽ വിരാടും മുൻ നായകൻ രോഹിത് ശർമയും കളിക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം നേടിയെന്ന് പറഞ്ഞ് ഒരു കളിക്കാരൻ ഇരിക്കുന്നത് തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

'ഒരു കളിക്കാരനിൽ എനിക്ക് കേൾക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത കാര്യമുണ്ടെങ്കിൽ അത് ഞാൻ എല്ലാം നേടിയെന്ന് പറഞ്ഞ് ഇരിക്കുന്നതാണ്. 2027 ലോകകപ്പിൽ കളിക്കുക എന്ന ലക്ഷ്യം ഇപ്പോഴും നിങ്ങളുടെ മുന്നിലുണ്ട്. വിരാട് എപ്പോഴും ഒരു മോട്ടിവേറ്റഡായി നിൽക്കുന്ന കളിക്കാരനാണ്. ഈ ഓസ്‌ട്രേലിയൻ പരമ്പരയിൽ പുതുതായി എന്തെങ്കിലും നേടാനായി വിരാട് ശ്രമിക്കും. അല്ലാതെ അടുത്ത ലോകകപ്പ് വരെ വെറും സമയം കളയാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് എനിക്ക് തോന്നുന്നത്. വിരാട് അങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്ക് താത്പര്യം,' പോണ്ടിങ് പറഞ്ഞു. കൂട്ടിച്ചേർത്തു.

Content Highlights- Ricky Ponting Says Virat and Rohit likes play ICC world cup 2027

dot image
To advertise here,contact us
dot image