നിങ്ങള്‍ ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്ന ആളാണോ? ഈ ലക്ഷണങ്ങളിലൂടെ സ്വയം മനസിലാക്കാം

ഒരു മാനസികാരോഗ്യവിദഗ്ധനെ കാണേണ്ടത് എപ്പോള്‍? സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് പറയുന്നു

നിങ്ങള്‍ ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്ന ആളാണോ? ഈ ലക്ഷണങ്ങളിലൂടെ സ്വയം മനസിലാക്കാം
dot image

എല്ലാ മനുഷ്യന്റെയും ഉള്ളില്‍ ഓരോ തരത്തിലുള്ള നിരാശയോ നിസ്സഹായവസ്ഥയോ ഉണ്ടായേക്കാം. ഒരുപക്ഷേ എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്ക് ആരും ഇല്ല എന്നൊക്കെയുളള തോന്നല്‍ നിങ്ങളെ പിടിമുറുക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുമുണ്ടാവാം. ഈ തോന്നലുകള്‍കൊണ്ട് വളരെക്കാലം മുന്നോട്ട് പോയി സന്തോഷമില്ലാത്ത ജീവിതം ജീവിക്കുന്ന ധാരാളം ആളുകളുണ്ട്. ശരീരത്തിന് എന്തെങ്കിലും അസുഖം വരുമ്പോള്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുന്നതുപോലെ മനസിന്റെ വിഷമത്തിനും ബുദ്ധിമുട്ടുകള്‍ക്കും ചികിത്സ ആവശ്യമാണ്. അപ്രകാരം എപ്പോഴാണ് നിങ്ങള്‍ ഒരു ചികിത്സ തേടേണ്ട സമയമായി എന്ന് മനസിലാക്കുന്നത്.

നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പഴയതുപോലെ സന്തോഷമായി ചെയ്യാന്‍ കഴിയാതെ വരിക, പല അസ്വസ്ഥതകള്‍ മനസിലൂടെ കയറി ഇറങ്ങി പോവുക, ഇതിന്റെയൊന്നും കാരണങ്ങളും വ്യക്തമല്ല. കാരണം വ്യക്തമാണെങ്കില്‍ അത് മറ്റാരോടെങ്കിലും സംസാരിച്ച് പരിഹരിക്കാന്‍ സാധിക്കും. അങ്ങനെ ആരോടെങ്കിലും സംസാരിച്ചിട്ടും ശരിയാവാതിരിക്കുക. ഓരോ ദിവസം കഴിയുംതോറും അസ്വസ്ഥത കൂടികൂടി വരിക. ഇവയെല്ലാം ഉറക്കത്തെയും വിശപ്പിനെയും ബാധിച്ചുതുടങ്ങുക. അങ്ങനെ നിങ്ങള്‍ക്ക് ഒട്ടും സന്തോഷമില്ലാതായിക്കൊണ്ടിരിക്കുകയാണ്. എനിക്കുതന്നെ എന്നെ നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നല്‍ ഉണ്ടാവുകയാണ്. ഇങ്ങനെ സന്തോഷകരമായ നമ്മുടെ അവസ്ഥയ്ക്ക് ഭംഗം വരുന്നുണ്ടെങ്കില്‍,ഈ അവസ്ഥകള്‍ തുടര്‍ച്ചയായ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണേണ്ടതാണ്.

ഡിപ്രഷന്റെ ലക്ഷണങ്ങള്‍

നിങ്ങളെക്കൊണ്ട് ഒന്നിനും കൊളളില്ല എന്ന തോന്നല്‍ ഉണ്ടാവുക, ചുറ്റും എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ല എന്നുളള തോന്നലുണ്ടാവുക. സ്വയം ഒരുവിലയും ഇല്ലാത്തതായി തോന്നുക. ഒരുപാട് ആളുകളുണ്ടായിട്ടും ആരും സഹായിക്കാനായി ഇല്ലാത്ത തോന്നല്‍, ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥ. വിശപ്പുള്ളവരാണെങ്കില്‍ അത് തീരെ കുറയുക, ചിലര്‍ക്ക് എത്ര കഴിച്ചിട്ടും മതിയാകാത്തപോലെ തോന്നുക. ഉറക്കം കൂടുകയും കുറയുകയും ചെയ്യാം. മൂഡ് മാറിക്കൊണ്ടിരിക്കുക. ജീവിക്കേണ്ട എന്ന തോന്നല്‍ ഉണ്ടാവുക. ആത്മഹത്യ ചെയ്യാനുള്ള തോന്നല്‍ ഇവയൊക്കെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ ആ വ്യക്തി ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്നു എന്ന് അനുമാനിക്കാം.

Content Highlights :Are you going through clinical depression? Learn about yourself through these symptoms





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image