ഹൃദയത്തെ ശുദ്ധീകരിച്ച് രക്തചംക്രമണം വർദ്ധിപ്പിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ; നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്

ഹൃദയത്തിലെ രക്തക്കുഴലുകള്‍ വികസിക്കാനും രക്തചംക്രമണം വര്‍ദ്ധിക്കാനും സഹായിക്കുന്ന ആ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

ഹൃദയത്തെ ശുദ്ധീകരിച്ച് രക്തചംക്രമണം വർദ്ധിപ്പിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ; നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്
dot image

മോശം ജീവിതശൈലിയും, ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തെ തകിടം മറിക്കുന്നവയാണ്. പലപ്പോഴും ഈ അനാരോഗ്യകരമായ ശീലങ്ങള്‍ മൂലം ഹൃദയ ധമനികള്‍ ചുരുങ്ങുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യുന്നു. കാലക്രമേണ ഹൃദയത്തില്‍ പ്ലാക്ക് അടിയുന്നത് വര്‍ധിക്കുന്നു.

ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം. ഈ അവസ്ഥയെ തടയാന്‍ എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയാന്‍ പോകുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. ഹൃദയത്തിലെ രക്തക്കുഴലുകള്‍ വികസിക്കാനും രക്തചംക്രമണം വര്‍ദ്ധിക്കാനും സഹായിക്കുന്ന നിങ്ങളുടെ അടുക്കളയില്‍ കാണുന്ന 5 ഭക്ഷണങ്ങളാണ് താഴെ പറയുന്നത്.

ഓട്‌സ്

ഓട്‌സ് ഇപ്പോള്‍ കേരളത്തിലെ വീടുകളിലും സുലഭമായി കൊണ്ടിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ്.

ധാരാളം ഫൈബര്‍ അടങ്ങിയ ഒരു ഭക്ഷണമാണിത്. ഇതിലെ ബീറ്റാ-ഗ്ലൂക്കന്‍ നാരടങ്ങിയ ഘടകം ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. പഠനങ്ങള്‍ പ്രകാരം ഓട്‌സ് ചീത്ത കൊളസ്‌ട്രോള്‍ 7% വരെ കുറയ്ക്കാന്‍ സഹായിക്കും. ഇത് കാലക്രമേണ ധമനികളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്ന പ്ലാക്ക് കുറയ്ക്കുന്നു. ഓട്‌സ് ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതും മറ്റൊരു ഗുണമാണ്.

മുരിങ്ങ

മുരുങ്ങയിലയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ എന്നിവ അടങ്ങിട്ടുണ്ട്. ക്വെര്‍സെറ്റിന് എന്ന ആന്റീഓക്‌സിഡന്‍റ് മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ വീക്കം കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നല്ല കൊളസ്‌ട്രോളിനെ പ്രോത്സാഹിക്കുന്ന ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് മുരിങ്ങ എന്ന് ഓര്‍ക്കുക. രാവിലെ മുരിങ്ങയില പൊടിച്ചുണ്ടാക്കിയ ചായയായോ അല്ലെങ്കില്‍ ഉച്ചയ്ക്ക് ചോറിനൊപ്പം കറികളായോ കഴിക്കാം. ദിവസേന ഇത് കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്വഭാവികമായും ധമനികളെയും ശുദ്ധീകരിക്കുന്നു.

വാല്‍നട്ട്‌സ്

ഒമേഗ 3 ഫാറ്റി ആസിഡായ ആല്‍ഫ-ലിനോലെനിക് ആസിഡുള്ള ഒരു കായാണ് വാല്‍നട്ട്. ദിവസവും വാല്‍നട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മികച്ച ഭക്ഷണമാണ് വാല്‍നട്ട്. അതുകൊണ്ട് തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് വാല്‍നട്ട്. ഇതിനെല്ലാം പുറമേ കലോറി കൂടുതലുള്ളതിനാല്‍ ഡയറ്റ് നോക്കുന്നവര്‍ക്കും ഇത് ഉത്തമമാണ്.

ഉലുവ

ഉലുവ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും മെച്ചപ്പെട്ട ലിപ്പിഡ് ഉല്‍പാദനം നടത്തുകയും ചെയ്യുന്നു. ഉലുവയുടെ വിത്തുകള്‍ രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം രാവിലെ കഴിക്കാവുന്നതാണ്. ഇത് കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.

കറിവേപ്പില

കറിവേപ്പില നമ്മള്‍ മിക്ക കറികളിലും ഉള്‍പ്പെടുത്തുന്ന ഒരു പോഷക സ്രോതസാണ്. നിരവധി ഗുണങ്ങളടങ്ങുന്ന കറിവേപ്പില ആന്റീഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള കാംഫെറോള്‍ പ്ലാക്ക് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യും.

Content Highlights- Let's get to know the five superfoods in your kitchen that cleanse the heart and increase blood circulation.

dot image
To advertise here,contact us
dot image