
സോഷ്യൽ മീഡിയയിൽ ആകെ ഇപ്പോൾ മമ്മൂട്ടി മയമാണ്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മമ്മൂട്ടിയെ സ്നേഹം കൊണ്ട് പൊതിയുകയാണ് മലയാളികൾ. എയർപോർട്ടിൽ വന്നിറങ്ങിയത് മുതൽ ഇന്ന് മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തത് വരെയുള്ള മമ്മൂട്ടി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ മമ്മൂട്ടി റഫറൻസുമായി ഒരു തെലുങ്ക് ചിത്രമൊരുങ്ങുകയാണ്.
കിരൺ അബ്ബാവാരം നായകനായി എത്തുന്ന കെ റാമ്പ് എന്ന സിനിമയിലാണ് ഇപ്പോൾ മമ്മൂട്ടി റഫറൻസ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ മമ്മൂക്കയുടെ ഒരു വിന്റേജ് ചിത്രം ഉപയോഗിച്ചിരിക്കുന്നത് കാണാനാകും. കേരളത്തിൽ വെച്ച് നടക്കുന്ന കഥയാണ് കെ റാമ്പ്. അതുകൊണ്ട് തന്നെ ചിത്രത്തിൽ നിരവധി മലയാള സിനിമ റഫറൻസുകൾ പ്രതീക്ഷിക്കാം. കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും. ചിത്രം ഒക്ടോബർ 18 ന് പുറത്തിറങ്ങും.
അതേസമയം, ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഇന്ന് മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്തു. മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്.പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരുന്നെങ്കിലും സിനിമയുടെ ഭാഗങ്ങൾ അടങ്ങിയ ടീസർ നാളെയാണ് ആദ്യമായി പ്രേക്ഷകർ കാണാൻ പോകുന്നത്. ഇനി മോഹൻലാൽ-മമ്മൂട്ടി കോമ്പോ സീനുകൾ കൊച്ചിയിൽ ഷൂട്ട് ചെയ്യുമെന്നാണ് വിവരം.
. @mammukka reference in #KRamp, starring @Kiran_Abbavaram and @realyukti
— AB George (@AbGeorge_) October 1, 2025
Amal Jyothi College of Engineering, Koovapally, is one of the major locations of the film.
October 18 Release in Theatres pic.twitter.com/t2iZbwzVsK
മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.
Content Highlights: mammootty referance in a telugu cinema