യുഎഇയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ട്രക്ക് ഡ്രൈവര്‍മാരില്‍ ഒരാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

യുഎഇയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
dot image

യുഎഇയില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍, അല്‍ മക്തൂം എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ടിന് സമീപമാണ് അപകടം ഉണ്ടായത്. ട്രക്ക് ഡ്രൈവര്‍മാരില്‍ ഒരാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നില്‍ പോവുകയായിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗത ക്കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളെ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ വളരെ വേഗം തകര്‍ന്ന ട്രക്കുകള്‍ നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു.

Content Highlights: Trucks collide in UAE, causing accident

dot image
To advertise here,contact us
dot image