'എന്റെ ജീവിതം അവരുടെ ചെരുപ്പിന് പോലും തുല്ല്യമല്ലെന്ന് പറഞ്ഞു'; നടിക്കെതിരെ പരാതിയുമായി വീട്ടുജോലിക്കാരി

സെപ്റ്റംബർ 22 മുതലാണ് പരാതിക്കാരി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയത്

'എന്റെ ജീവിതം അവരുടെ ചെരുപ്പിന് പോലും തുല്ല്യമല്ലെന്ന് പറഞ്ഞു'; നടിക്കെതിരെ പരാതിയുമായി വീട്ടുജോലിക്കാരി
dot image

ഹൈദരാബാദ്: വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചുവെന്ന പരാതിയിൽ തെലുഗു നടിക്കെതിരെ പരാതി. ഒഡീഷയിലെ റായഗഡ ജില്ലയിൽ നിന്നുള്ള 22 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി ഡിംപിൾ ഹയാത്തി, ഭർത്താവ് ഡേവിഡ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ഷെയ്ഖ്‌പേട്ടിലെ നടിയുടെ അപ്പാർട്ട്‌മെന്റിലായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്.

സെപ്റ്റംബർ 22 മുതലാണ് പരാതിക്കാരി ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയത്. അന്നുമുതൽ ഡിംപിൾ തുടർച്ചയായി മോശമായി പെരുമാറിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഡിംപിൾ ഹയാത്തിയും ഡേവിഡും പലപ്പോഴും തനിക്ക് മതിയായ ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും അധിക്ഷേപ പരാമർശം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. തന്റെ ജീവിതം അവരുടെ ചെരുപ്പിനു പോലും തുല്ല്യമല്ലെന്ന് നടി പറഞ്ഞുവെന്നും പരാതിക്കാരി ആരോപിച്ചു.

തന്റെ നഗ്നദൃശ്യം പകർത്താൻ ശ്രമമുണ്ടായി. നടിയുടെയും ഭർത്താവിന്റെയും അധിക്ഷേപം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ഡേവിഡ് ഫോൺ തട്ടിപ്പറിച്ചെന്നും യുവതി പറയുന്നു. തുടർന്ന് ഫോൺ തറയിലെറിഞ്ഞ് പൊട്ടിച്ചു. തന്നെ മർദിക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. ഡേവിഡ് ആക്രമിക്കാൻ ശ്രമിച്ചതോടെ അപ്പാർട്ട്‌മെന്റിൽനിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് യുവതി പറയുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഫിലിംനഗർ പൊലീസ് ഡിംപിൾ ഹയാത്തിക്കും ഡേവിഡിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, 79, 351(2), 324(2) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തെലുഗ്, തമിഴ് സിനിമകളിൽ ഡിംപിൾ ഹയാത്തി സജീവമാണ്.

Content Highlights: Telugu Actor Dimple Hayathi and Husband Accused By Househelp Of Harassment

dot image
To advertise here,contact us
dot image