വയനാട്ടിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

ഭാര്യയ്ക്കും രണ്ടര വയസുള്ള കുഞ്ഞിനും പരിക്ക്. ഇവർ ചികിത്സയിലാണ്

വയനാട്ടിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു
dot image

മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവിൽ കാറിൽ തീ കൊളുത്തി കുടുംബത്തിന്‍റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. മരണകാരണം വ്യക്തമാക്കുന്ന സജീറിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ച രണ്ട് ക്യാനുകൾ വാഹനത്തിനകത്ത് കണ്ടെത്തി.

Content Highlights: Kannur native dies in Wayanad car fire incident

dot image
To advertise here,contact us
dot image