സൗദിയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കുന്നു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കുന്നിനായുളള കരാറിലും കഴിഞ്ഞ ദിവസം സൗദിയും തുര്‍ക്കിയും ഒപ്പുവച്ചിരുന്നു

സൗദിയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കുന്നു
dot image

സൗദി അറേബ്യയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കുന്നു. ദമാമിലും ജിദ്ദയിലുമായിരിക്കും കപ്പല്‍ നിര്‍മാണ ശാലകള്‍ നിര്‍മിക്കുക. ഇതിനായി സൗദി ആസ്ഥാനമായി ഏരീസ് നേവല്‍ എന്ന പേരില്‍ പ്രത്യേക കമ്പനി രൂപീകരിക്കും. സൈനിക കപ്പലുകള്‍ നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനുമാണ് കപ്പല്‍ നിര്‍മാണശാലകള്‍ സ്ഥാപിക്കുന്നത്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശത്തിന്റ ഭാഗമായാണ് ഇതു സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കുന്നിനായുളള കരാറിലും കഴിഞ്ഞ ദിവസം സൗദിയും തുര്‍ക്കിയും ഒപ്പുവച്ചിരുന്നു.

Content Highlights:

dot image
To advertise here,contact us
dot image