മുക്കുപണ്ടങ്ങള് പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതിയ്ക്കായി തെരച്ചില്

13,82,000 രൂപ മുഹമ്മദ് റിഫാസ് തട്ടിയെന്നാണ് വിവരം.

dot image

കണ്ണൂര്: മുക്കുപണ്ടങ്ങള് പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്. കണ്ണൂര് പഴയങ്ങാടി ഫെഡറല് ബാങ്ക് ശാഖയില് ആണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. 13,82,000 രൂപ മുഹമ്മദ് റിഫാസ് തട്ടിയെന്നാണ് വിവരം.

ബാങ്ക് മാനേജരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള് പൊലീസിന് കൈമാറിയത്. പ്രതിയ്ക്കായുള്ള തെരച്ചില് പൊലീസ് ആരംഭിച്ചു.

dot image
To advertise here,contact us
dot image