ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊളളലേറ്റ് മരിച്ചു

അഭിനവിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുളളത്

dot image

ഇടുക്കി: ഒരു കുടുംബത്തിലെ നാലുപേര്‍ പൊളളലേറ്റ് മരിച്ച നിലയില്‍. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ എന്ന യുവതി, അവരുടെ മാതാവ്, നാലും ഏഴും വയസുളള അഭിനവ്, അഭിനന്ദ് എന്നീ രണ്ട് ആണ്‍മക്കള്‍ എന്നിവരാണ് പൊളളലേറ്റ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ വെളളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒരുദിവസം മുന്‍പാണ് സംഭവമുണ്ടായത്. ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

അഭിനവിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുളളത്. കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണുളളത്. അതുകൊണ്ടുതന്നെ ഫൊറന്‍സിക് വിഭാഗമടക്കം വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ സ്ഥിരീകരണം ലഭിക്കുകയുളളു. എപ്പോഴാണ് തീപിടുത്തമുണ്ടായതെന്നോ മരണങ്ങളുണ്ടായതെന്നോ കൃത്യമായി അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുഭയുടെ ഭര്‍ത്താവ് കൊവിഡ് കാലത്ത് മരണപ്പെട്ടിരുന്നു. പിന്നീട് ശുഭയ്ക്ക് വിഷാദരോഗമുണ്ടായെന്ന തരത്തിലും റിപ്പോര്‍ട്ട് വരുന്നുണ്ട്. മരണങ്ങളില്‍ അസ്വാഭാവികതയുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Content Highlights: four members of family died in fire accident idukki

dot image
To advertise here,contact us
dot image