മലയാളി നഴ്സ് അയർലാൻഡിൽ മരിച്ചു

അസുഖബാധിതയായി ഏതാനും നാളുകളായി ഇവർ ചികിത്സയിലായിരുന്നു

മലയാളി നഴ്സ് അയർലാൻഡിൽ മരിച്ചു
dot image

ഇടുക്കി: മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു. മലയാളി നഴ്സായ സീമ മാത്യു (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് രാവിലെ 11 മണിയോടുകൂടിയായിരുന്നു അന്ത്യം. അസുഖബാധിതയായി ഏതാനും നാളുകളായി ഇവർ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി അയര്‍ലൻഡിലാണ് സീമയും കുടുംബവും താമസിക്കുന്നത്.  കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഭര്‍ത്താവ്: തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സണ്‍ ജോസ് . മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം. തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യു, മേരി ദമ്പതികളുടെ മകളാണ്‌.  

Content Highlight- A Malayali nurse died in Ireland

dot image
To advertise here,contact us
dot image