ഇടുക്കിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത്; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

ഇടുക്കിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത്; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
dot image

തൊടുപുഴ: ഉടുമ്പന്നൂരിൽ വീണ്ടും കാട്ടുപോത്തിറങ്ങി. ഇന്ന് രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്താണ് വീണ്ടും ഇറങ്ങിയത്. മഞ്ചിക്കല്ലിന് സമീപമാണ് ഇപ്പോൾ കാട്ടുപോത്ത് തുടരുന്നത്. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെയും കാട്ടുപോത്ത് ജനവാസ മേഖലയ. റബർ വെട്ടാൻ പോയ മുരളി, സാബു എന്നിവരെ കാട്ടുപോത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. സ്‌കൂട്ടറിൽ പോകുന്ന സമയത്താണ് മുരളിയെ കാട്ടുപോത്ത് ആക്രമിച്ചത്. മുരളിയുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്.

സാബു യാത്ര ചെയ്യുന്ന സമയത്ത് റോഡിന്റെ നടുവിൽ നിൽക്കുകയായിരുന്നു കാട്ടുപോത്ത്. കാട്ടുപോത്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടുപോത്തിന്റെ കൊമ്പ് കൈയിൽ തട്ടുകയും പരിക്കേൽക്കുകയുമായിരുന്നു.

Content Highlights: A wild bison has once again been spotted in a residential area in Idukki, raising concerns among local residents. Authorities have issued a caution advisory, urging people to remain vigilant and avoid close contact with the animal

dot image
To advertise here,contact us
dot image