'SIT വേട്ടയാടൽ ഷാഫി പറമ്പിലും പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച്'; ജിതിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി

'SIT വേട്ടയാടൽ ഷാഫി പറമ്പിലും പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച്'; ജിതിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ
dot image

കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ. ജിതിന്‍ ഭാസ്‌കര്‍ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എല്‍ ജി ലിജീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ് അറസ്റ്റിലായ ജിതിന്‍.

വടകര എം പി ഷാഫി പറമ്പില്‍, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള എന്നിവര്‍ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണ്. നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിടുമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ജിതിന്‍ ഭാസ്‌കറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നുമാണ് എസ്‌ഐടി അറിയിച്ചത്.


വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തി. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.

Content Highlights: DYFI has extended support to Jithin Bhaskar, who was arrested in the controversial "Kafir screenshot" case

dot image
To advertise here,contact us
dot image