

കൊച്ചി : കൊച്ചി നഗരത്തില്‍ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ കെട്ടിടത്തിന്റെ ആറാംനില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ആറാം നിലയിൽ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാൽ ഇയാൾ മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
വീണപ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇയാൾ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയിൽ നിന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. മരിച്ചയാൾക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight : An unidentified man died after jumping from a jewelry building in Kochi city. The body has been shifted to the hospital. Ernakulam Central Police stated that they are investigating the incident.