കളമശ്ശേരി സൈം കോളേജ് ജംഗ്ഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം

വാര്‍ഡ് കൗണ്‍സിലര്‍ വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു

കളമശ്ശേരി സൈം കോളേജ് ജംഗ്ഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം
dot image

കളമശ്ശേരി: കളമശ്ശേരി സൈം കോളേജ് ജംഗ്ഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യസഭ എംപി അഡ്വ. ഹാരിസ് ബീരാന്റെ വികസഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ടുള്ള കട്ട വിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കളമശ്ശേരി മുന്‍സിപ്പില്‍ ചെയര്‍പേഴ്‌സണ്‍ ജമാല്‍ മണക്കാടന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

Kalamassery Renovation

കൗണ്‍സിലര്‍മാരായ അന്‍സാര്‍ തോരേത്ത്, റഫീഖ് തെക്കന്‍, സൈം കോളേജ് പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകരായ സൂപ്പി മൊയ്ദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു, മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ശ്രീ മുഹമ്മദാലി ഞാക്കട സ്വാഗതവും, കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ്എകെ അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.

Content Highlights: Renovation work has officially started at the XIME College junction in Kalamassery

dot image
To advertise here,contact us
dot image