പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായി; പുഴയിലേക്ക് ചാടിയതെന്ന് സംശയം; തെരച്ചിൽ

മഞ്ഞപ്പെട്ടി സ്വദേശിനി സുമയെയാണ് കാണാതായത്

dot image

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായി. മഞ്ഞപ്പെട്ടി സ്വദേശിനി സുമയെയാണ് കാണാതായത്. പെൺകുട്ടി മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയതായാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുകയാണ്. പെരുമ്പാവൂർ പൊലീസും അന്വേഷണം നടത്തിവരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Content Highlights: 18-year-old girl goes missing in Perumbavoor

dot image
To advertise here,contact us
dot image