
കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പെരുമ്പല്ലൂര്‍ കുറ്റിയറ ജോബിന്‍ ജോസഫ്(38)ൻ്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 5.30ഓടെ കണ്ടെത്തിത്. പിറവം പാഴൂര്‍ അമ്പലത്തിന് സമീപത്തെ കടവില്‍നിന്നാണ് ജോബിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഒഴുക്കിൽപ്പെട്ടത്. ആരക്കുഴ വള്ളിക്കടക്ക് സമീപത്തെ വടക്കേകടവില്‍ പറമ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാനായി പോയതായിരുന്നു.
Content Highlights: The body of the missing youth was found