തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം: അജിത തങ്കപ്പന് ഒന്നാം പ്രതി, വിജിലന്സ് കേസെടുത്തു

ഗൂഢാലോചന, അധികാര ദുര്വിനിയോഗം അടക്കമുള്ള വകുപ്പുകളാണ് ഇരുവര്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്

തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം: അജിത തങ്കപ്പന് ഒന്നാം പ്രതി, വിജിലന്സ് കേസെടുത്തു
dot image

കൊച്ചി: തൃക്കാക്കര നഗരസഭ പണക്കിഴി വിവാദത്തില് നഗരസഭ മുന് അദ്ധ്യക്ഷ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലന്സ് കേസെടുത്തു. 2021ല് ഓണസമ്മാനമായി കൗണ്സിലര്മാര്ക്ക് 10,000 രൂപ വീതം നല്കിയെന്ന പരാതിയിലാണ് കേസ്. വിജിലന്സ് കോടതിയില് റിപ്പോര്ട്ട് നല്കി.

ഓണാഘോഷത്തിന്റെ ഏകോപന ചുമതലയുണ്ടായിരുന്ന റവന്യൂ ഇന്സ്പെക്ടര് പ്രകാശ് കുമാറാണ് രണ്ടാം പ്രതി. ഗൂഢാലോചന, അധികാര ദുര്വിനിയോഗം അടക്കമുള്ള വകുപ്പുകളാണ് ഇരുവര്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image