
ആലപ്പുഴ: പരാതി അന്വേഷിക്കാൻ പോയ പൊലീസുകാരന്റെ തലക്കടിച്ചു. മാന്നാർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബുവാണ് അക്രമത്തിന് ഇരയായത്. തലക്ക് പരിക്കേറ്റ ദിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാന്നാർ എണ്ണക്കാട് സ്വദേശിയായ പ്രതി രുതിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എണ്ണക്കാട് സ്വദേശികളായ സ്ത്രീകളുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ദിനീഷ്.