Top

ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്ന വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂർ വാടാനപ്പള്ളി സ്വദേശി ശരത് ബാബു (32) ആണ് പിടിയിലായത്.

11 Nov 2021 4:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്ന വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
X

സാമൂഹിക മാധ്യമമായ ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശൂർ വാടാനപ്പള്ളി സ്വദേശി ശരത് ബാബു (32) ആണ് പിടിയിലായത്.

പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. വിവരം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പാലായില്‍ നിന്നുമാണ് പിടികൂടിയത്.

Next Story

Popular Stories