Top

വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹ ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ വാട്‌സാപ്പ് വഴി നഗ്‌ന ദൃശ്യങ്ങള്‍ അയക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു.

19 March 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
X

മുംബൈ: വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിളായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായിരിക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭാര്യ അയച്ച നഗ്‌ന ചിത്രങ്ങള്‍ പ്രതി ഷെയര്‍ ചെയ്തുവെന്നാണ് പരാതി. നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി ഇയാള്‍ തന്നെയാണ് അടുത്ത ബന്ധുക്കളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

2017ലാണ് പരാതിക്കാരിയായ മുംബൈ സ്വദേശിനിയും പൂനെ സ്വദേശിയായ പ്രതിയും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം ജോലി ആവിശ്യാര്‍ത്ഥം യുവതി മുംബൈയില്‍ തിരികെയെത്തി. പുനൈയില്‍ സ്വകാര്യ കമ്പനിയിലെ സ്ഥിര ജോലിക്കാരനാണ് പ്രതി. ഇതിനിടെ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. കു!ഞ്ഞിനെ പൂനൈയില്‍ തനിക്കൊപ്പം നിര്‍ത്താന്‍ പ്രതി നിര്‍ബന്ധം പിടിച്ചിരുന്നു. അടുത്തിടെ കുഞ്ഞിനെ തനിക്കൊപ്പം മുംബൈയിലേക്ക് യുവതി കൊണ്ടുവന്നു. ഇത് പ്രതിക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമായി.

വിവാഹ ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ വാട്‌സാപ്പ് വഴി നഗ്‌ന ദൃശ്യങ്ങള്‍ അയക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു. ആദ്യ വഴങ്ങിയില്ലെങ്കിലും ഭര്‍ത്താവിനെ വിശ്വാസത്തിലെടുത്ത് പിന്നീട് ചിത്രങ്ങള്‍ നല്‍കി. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. കുഞ്ഞിനെ മുംബൈയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ തര്‍ക്കം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമായി. മാര്‍ച്ച് 11ാം തീയതി ഡ്യൂട്ടിയിലിരിക്കെയാണ് വനിതാ കോണ്‍സ്റ്റബിള്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നതായി തിരിച്ചറിഞ്ഞത്.

മുന്‍പ് പരാതിക്കാരി സുഹൃത്തുമായി നടത്തിയ ചാറ്റും ഭര്‍ത്താവ് അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമങ്ങള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

STORY HIGHLIGHTS: Husband arrested for circulating nude pictures of female constable in Mumbai

Next Story