Top

'അടിയല്ല, ആലിംഗനങ്ങള്‍ എന്നുമോര്‍ക്കും'; ഹര്‍ഭജന് ആശംസ നേര്‍ന്ന് ശ്രീശാന്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചതും അതിനേത്തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. 2008 ഐപിഎല്ലില്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് പഞ്ചാബ് കിങ്‌സിലും കളിക്കുമ്പോഴായിരുന്നു സംഭവം.

25 Dec 2021 10:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയല്ല, ആലിംഗനങ്ങള്‍ എന്നുമോര്‍ക്കും; ഹര്‍ഭജന് ആശംസ നേര്‍ന്ന് ശ്രീശാന്ത്
X

സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് തന്റെ ആശംസയറിയിച്ചത്.

'ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി നിങ്ങള്‍ വിലയിരുത്തപ്പെടും '' എന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്. ''നിങ്ങളെ അറിയാനും നിങ്ങളോടൊപ്പം കളിക്കാനും എനിക്കു ലഭിച്ച ബഹുമതിയായി കരുതുന്നു. എന്റെ ബൗളിങ് തുടങ്ങുന്നതിന് മുമ്പുള്ള നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും. നിറയെ സ്‌നേഹവം ആദരവും', ഹര്‍ഭജനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചതും അതിനേത്തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. 2008 ഐപിഎല്ലില്‍ ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും ശ്രീശാന്ത് പഞ്ചാബ് കിങ്‌സിലും കളിക്കുമ്പോഴായിരുന്നു സംഭവം.

കവിളില്‍ കൈപൊത്തി കരഞ്ഞുനില്‍ക്കുന്ന ശ്രീശാന്തിന്റെ ചിത്രവും ദൃശ്യങ്ങളും പുറത്തുവന്നതോടെ ഹര്‍ഭജന്‍ കുരുങ്ങി. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തു.


Next Story