കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ ഫൈനലില്‍
നാല് റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ഗെയിംസിലെ ആദ്യ ഫൈനലിനാണ് ഇന്ത്യ യോഗ്യത നേടിയത്
6 Aug 2022 1:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയം. നാല് റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ ഗെയിംസിലെ ആദ്യ ഫൈനലിനാണ് ഇന്ത്യ യോഗ്യത നേടിയത്. 165 റണ്‍സ് വിജയ ലക്ഷ്യമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുക്കാനാണ് സാധിച്ചത്. 35റണ്‍സെടുത്ത് ഡാനി വ്യാറ്റ്, 45 റണ്‍സെടുത്ത് ക്യാപ്റ്റന്‍ നാറ്റ് സ്കീവര്‍, 24 പന്തില്‍ 31 റണ്‍സെടുത്ത് എമി ജോണ്‍സ് എന്നിവരാണ് ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങ്ങ് കാഴ്ച്ചവെച്ചത്.
ഇന്ത്യക്കായി സ്നേഹ റാണ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും, ദീപ്തി ശര്‍മ്മ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി മന്ദാന 32 പന്തില്‍ 61 റണ്‍സ് നേടി. എട്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ജെമിമ റോഡ്രിഗസ് 31 പന്തില്‍ 44 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20 റണ്‍സും, ദീപ്തി ശര്‍മ്മ 20 പന്തില്‍ 22 റണ്‍സും ഷഫാലി വര്‍മ 17പന്തില്‍ 15 റണ്‍സും നേടി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ കാപ്റ്റിന് ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയോട് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ പാകിസ്താനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പോയിന്റ് പട്ടികയിലേക്ക് ഇന്ത്യ തിരിച്ച് വന്നിരുന്നു. മൂന്നാം മത്സരത്തില്‍ ബാര്‍ബഡോസിനെ 100 റണ്‍സിന് ഇന്ത്യ ആതികാരികമായി പരാജയപ്പെടുത്തിയിരുന്നു. ടി20 റാങ്കിങ്ങില്‍ 260 റേറ്റിങ്ങുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 286 റേറ്റിങ്ങുമായി രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയയാണ് ഒന്നാമത്.
FINALS, here we come 💥💙💪#TeamIndia #GoForGlory pic.twitter.com/wSYHmlv3rb
— BCCI Women (@BCCIWomen) August 6, 2022
Story Highlights : Commonwealth Games Cricket; India defeated England and Reached in their first final