'മത്സരം വിജയിപ്പിച്ചത് എന്റെ അവസാന ഓവർ അല്ല'; തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

'ബാറ്റിംഗിൽ തനിക്ക് ഒരിക്കലും അധികസമ്മർദ്ദം ഉണ്ടായിട്ടില്ല'

dot image

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ വിജയത്തിന് കാരണമായത് തന്റെ അവസാന ഓവർ അല്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. താൻ മുമ്പ് പറഞ്ഞതുപോലെ ഒരു ക്യാപ്റ്റനല്ല, പകരം ഒരു ലീഡർ ആകാനാണ് തനിക്ക് താൽപ്പര്യം. തന്റെ സഹതാരങ്ങളുടെ കഴിവും ആത്മവിശ്വാസവും തനിക്ക് നായകസ്ഥാനം എളുപ്പമാക്കുന്നു. ഓരോ താരങ്ങളുടെയും ക്രിക്കറ്റിനോടുള്ള സമീപനം ഏറെ മികച്ചതാണ്. കഴിഞ്ഞ മത്സരങ്ങൾ കഴിഞ്ഞപ്പോൾ താൻ ചില താരങ്ങളോട് പറഞ്ഞു, അടുത്ത മത്സരത്തിൽ ചിലപ്പോൾ നിങ്ങൾ ടീമിന് പുറത്തിരിക്കേണ്ടി വരും. അവർ അതിന് തയ്യാറായിരുന്നുവെന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും സൂര്യകുമാർ പറഞ്ഞു.

ബാറ്റിംഗിൽ തനിക്ക് ഒരിക്കലും അധികസമ്മർദ്ദം ഉണ്ടായിട്ടില്ല. തന്റെ അവസാന ഓവറിനേക്കാൾ മത്സരഫലം നിർണ്ണയിച്ചത് മറ്റൊരു ഘടകമായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യ അഞ്ചിന് 48 എന്നായിരുന്നു സ്കോർ. അതിന് ശേഷം 140 എന്ന സ്കോറിനടത്ത് എത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞതാണ് മത്സരഫലത്തിൽ നിർണായകമായതെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

വീണ്ടുമൊരു അർജന്റീന-ഫ്രാൻസ് പോരാട്ടം; ഒളിംപിക്സ് ഫുട്ബോള് ക്വാർട്ടർ ലൈനപ്പായി

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. ശുഭ്മൻ ഗിൽ 37 പന്തിൽ 39, റിയാൻ പരാഗ് 18 പന്തിൽ 26, വാഷിംഗ്ടൺ സുന്ദർ 18 പന്തിൽ 25 തുടങ്ങിയ പ്രകടനങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ശ്രീലങ്ക നന്നായി തിരിച്ചടിച്ചു. ഒരു ഘട്ടത്തിൽ ഒന്നിന് 110 എന്ന നിലയിൽ വിജയത്തിനടുത്തായിരുന്നു ലങ്ക. പക്ഷേ പിന്നീട് എട്ടിന് 137ലേക്ക് വീണു. പിന്നാലെ സൂപ്പർ ഓവറിൽ ഇന്ത്യ വിജയം സ്വന്തമാക്കി.

dot image
To advertise here,contact us
dot image