ടീം തിരഞ്ഞെടുപ്പിന് കൂടുതല് താരങ്ങളുള്ളത് നല്ലതാണ്; ശുഭ്മന് ഗില്

സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ഹരാരെയില് എത്തിക്കഴിഞ്ഞു.

dot image

ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണും ഇടം കയ്യന് ഓപ്പണര് യശസ്വി ജയ്സ്വാളും ഹരാരെയില് എത്തിക്കഴിഞ്ഞു. ഇതോടെ ഇരുവരെയും ഏത് പൊസിഷനില് കളിപ്പിക്കുമെന്ന കാര്യത്തില് ഇന്ത്യന് ടീമിനുള്ളില് ആശയകുഴപ്പവമുണ്ട്. എന്നാല് കൂടുതല് താരങ്ങള് ടീം തിരഞ്ഞെടുപ്പിന് ലഭ്യമാകുന്നത് നല്ലതാണെന്നാണ് ഇന്ത്യന് ക്യാപ്റ്റന് ശുഭ്മന് ഗില്ലിന്റെ പ്രതികരണം.

ആദ്യ മത്സരത്തില് സമ്മര്ദ്ദ ഘട്ടം കൈകാര്യം ചെയ്യാന് ആര്ക്കും കഴിഞ്ഞില്ല. ഇന്ത്യന് ടീമില് നിന്ന് പ്രതീക്ഷിച്ചത് രണ്ടാം മത്സരത്തില് പുറത്തുവന്നു. ഇനി പരമ്പരയില് മൂന്ന് മത്സരങ്ങള് കൂടിയാണ് ബാക്കിയുള്ളത്. കൂടുതല് താരങ്ങള് ടീമിനൊപ്പം ചേരുന്നത് കരുത്ത് പകരും. ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇന്ത്യന് ക്യാപ്റ്റന് പ്രതികരിച്ചു.

സഞ്ജു സിംബാബ്വെയിൽ; കളിക്കുന്ന പൊസിഷനിൽ ആശയക്കുഴപ്പം

സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ഗില്ലിന്റെ സംഘം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി പറഞ്ഞ സിംബാബ്വെ 18.4 ഓവറിൽ 100 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു.

dot image
To advertise here,contact us
dot image