
ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. അരങ്ങേറ്റ മത്സരത്തിൽ പൂജ്യത്തിന് പുറത്തായെന്ന നാണക്കേട് രണ്ടാം മത്സരത്തിൽ അഭി അടിച്ചുതീർത്തു. 47 പന്തുകൾ നേരിട്ടാണ് താരത്തിന്റെ സെഞ്ച്വറി. തുടർച്ചയായ മൂന്ന് സിക്സുകൾ നേടി സെഞ്ച്വറി പൂർത്തിയാക്കിയെന്ന പ്രത്യേകതയും അഭിഷേകിന്റെ ഇന്നിംഗ്സിനുണ്ട്. സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ താരം പുറത്താകുകയും ചെയ്തു. ഏഴ് ഫോറും എട്ട് സിക്സും അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ പന്തിൽ തന്നെ സിക്സ് നേടി അഭിഷേക് ഇന്നിംഗ്സിന് തുടക്കമിട്ടു. എന്നാൽ രണ്ട് റൺസുമായി ശുഭ്മൻ ഗില്ലിനെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ആദ്യ മത്സരത്തിന് സമാനമായ തകർച്ച ഇന്ത്യൻ ആരാധകർ മനസിൽ കണ്ടു. എന്നാൽ അഭിഷേക് ശർമ്മയും റുതുരാജ് ഗെയ്ക്ക്വാദും ചേർന്ന രണ്ടാം വിക്കറ്റിൽ ഇന്ത്യ ശ്രദ്ധയോടെ മുന്നേറി.
ഇംഗ്ലീഷ് സെമി യൂറോസ്; സ്വിറ്റ്സർലൻഡ് പോരാട്ടം കടന്ന് ഇംഗ്ലണ്ട്അഭിഷേക് സ്കോർ ഉയർത്തിയപ്പോൾ റുതുരാജ് പിന്തുണ നൽകി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ റൺസ് പിറന്നു. ഇടയ്ക്ക് സ്കോർ 24 റൺസിൽ നിൽക്കെ അഭിഷേക് നൽകിയ ക്യാച്ച് സിംബാബ്വെ താരം വെല്ലിംഗ്ടൺ മസകാഡ്സ വിട്ടുകളഞ്ഞിരുന്നു. ആദ്യ മത്സരത്തിലെ തോൽവിയെ മറികടക്കുന്ന ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്.