'ഗില്‍ വലിയ താരമൊക്കെ ആയിരിക്കാം, പക്ഷേ എറിഞ്ഞിട്ടിരിക്കും'; മുന്നറിയിപ്പുമായി സിംബാബ്‌വെ താരം

ശുഭ്മന്‍ ഗില്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സിംബാബ്‌വെയ്ക്ക് വേണ്ടി മത്സരം വിജയിപ്പിക്കുന്നതിനാണ് പരിശ്രമിക്കുകയെന്നും മുസര്‍ബാനി വ്യക്തമാക്കി
'ഗില്‍ വലിയ താരമൊക്കെ ആയിരിക്കാം, പക്ഷേ എറിഞ്ഞിട്ടിരിക്കും'; മുന്നറിയിപ്പുമായി സിംബാബ്‌വെ താരം

ഹരാരെ: ഇന്ത്യയുടെ സിംബാബ്‌വെ ടി 20 പരമ്പര ആരംഭിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് മുന്നറിയിപ്പുനല്‍കി രംഗത്തെത്തിയിരിക്കുകയാണ് സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസര്‍ബാനി. ഗില്ലിനെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ മറ്റേതൊരു കളിക്കാരനെയും പോലെയായിരിക്കും പരിഗണിക്കുകയെന്നും 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നെറ്റ് ബൗളറായിരുന്ന മുസര്‍ബാനി പറഞ്ഞു.

'ഞാന്‍ മറ്റുചില ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാണെന്നാണ് കരുതുന്നത്. ശുഭ്മാന്‍ ഗില്ലിന് ഞാന്‍ വളരെയധികം ബഹുമാനം നല്‍കുന്നുണ്ട്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് ഗില്‍. അദ്ദേഹത്തിന് ക്രിക്കറ്റില്‍ വലിയ പേരുതന്നെയുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റ് കളിക്കാരെ പോലെ ഒരാള്‍ മാത്രമാണ് ഗില്‍. എല്ലാവരുടെയും വിക്കറ്റ് തെറിപ്പിക്കുന്ന പോലെ ഞാന്‍ ഗില്ലിനെയും നേരിടും', താരം പറഞ്ഞു.

'ഗില്‍ വലിയ താരമൊക്കെ ആയിരിക്കാം, പക്ഷേ എറിഞ്ഞിട്ടിരിക്കും'; മുന്നറിയിപ്പുമായി സിംബാബ്‌വെ താരം
ജയിച്ചുതുടങ്ങാന്‍ 'യുവ ഇന്ത്യ'; ഇന്ത്യ- സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ശുഭ്മന്‍ ഗില്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സിംബാബ്‌വെയ്ക്ക് വേണ്ടി മത്സരം വിജയിപ്പിക്കുന്നതിനാണ് പരിശ്രമിക്കുകയെന്നും മുസര്‍ബാനി വ്യക്തമാക്കി. 'സിംബാബ്വെയ്ക്കായി കളി ജയിക്കുക എന്നതാണ് ലക്ഷ്യം. ഒന്നുകില്‍ ഒരു വിക്കറ്റ് എടുക്കുക അല്ലെങ്കില്‍ വിക്കറ്റ് വീഴ്ത്തരുത്. അതിനാല്‍ ഇത് ഒരു ടീമെന്ന നിലയില്‍ മത്സരം വിജയിക്കാന്‍ എനിക്ക് കഴിയാവുന്നത് ചെയ്യാന്‍ ശ്രമിക്കുക. ഞാന്‍ പേരുകള്‍ നോക്കിയല്ല ഓരോ കളിക്കാരെ നേരിടുന്നത്. ഞാന്‍ അവരെ പുറത്താക്കിയാല്‍ അത് ടീമിന് നല്ലതാണ്. ശുഭ്മാന്‍ ഗില്ലും നല്ല കളിക്കാരനാണ്, അവനെ പുറത്താക്കുന്നത് വളരെ സന്തോഷകരമാണ്', മുസര്‍ബാനി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com