വിരമിച്ച ഡികെ ആർസിബിയിൽ തന്നെ തുടരും; ഇത്തവണ പുതിയ റോളിൽ

2004 ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഡികെ ഇന്ത്യക്ക് വേണ്ടി 96 ഏകദിനങ്ങളും 60 ടി 20 മത്സരങ്ങളും 26 ടെസ്റ്റുകളും കളിച്ചു
വിരമിച്ച ഡികെ ആർസിബിയിൽ തന്നെ തുടരും; ഇത്തവണ പുതിയ റോളിൽ

ബംഗളൂരു: ഐപിഎൽ പതിനേഴാം സീസൺ അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് ഇനി പുതിയ റോളിൽ. കഴിഞ്ഞ സീസണിൽ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ് ഡി​ കെയുടെ പുതിയ റോൾ. കഴിഞ്ഞ സീസണിൽ ബാറ്റ് കൊണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച താരം ടീമിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമാകും.

‘എല്ലാ അർഥത്തിലും ഞങ്ങളുടെ കീപ്പറെ സ്വാഗതം ചെയ്യുന്നു, ദിനേശ് കാർത്തിക്ക് പുതിയ റോളിൽ ആർസിബിയിലേക്ക് തിരികെയെത്തുന്നു. അദ്ദേഹമായിരിക്കും പുരുഷ ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററും. നിങ്ങൾക്ക് മനുഷ്യനെ ക്രിക്കറ്റിൽ നിന്ന് പുറത്താക്കാം, പക്ഷേ ക്രിക്കറ്റിനെ മനുഷ്യനിൽ നിന്ന് പുറത്താക്കാൻ കഴിയില്ല അദ്ദേഹത്തിന് എല്ലാ സ്നേഹവും ചൊരിയുക', തീരുമാനം അറിയിച്ചു കൊണ്ടുള്ള എക്‌സിലെ കുറിപ്പിൽ ആർസിബി പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റൺസാണ് റോയൽ ചലഞ്ചേഴ്സിനായി ദിനേഷ് കാർത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആർസിബിക്കൊപ്പം ഉണ്ടായിരുന്ന ഡികെ 2022ലാണ് ടീമിൽ തിരിച്ചെത്തുന്നത്. 2008ലെ ആദ്യ സീസൺ മുതൽ ഐപിഎൽ കളിച്ച താരം 257 മത്സരങ്ങളിൽ 135.36 സ്ട്രൈക്ക് റേറ്റിൽ 4842 റൺസാണ് അടിച്ചുകൂട്ടിയത്. 2004ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ ഡികെ ഇന്ത്യക്ക് വേണ്ടി 96 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും 26 ടെസ്റ്റുകളും കളിച്ചു.

വിരമിച്ച ഡികെ ആർസിബിയിൽ തന്നെ തുടരും; ഇത്തവണ പുതിയ റോളിൽ
കനത്ത മഴയും ചുഴലിക്കാറ്റും; ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ മടക്ക യാത്ര വൈകും

Related Stories

No stories found.
logo
Reporter Live
www.reporterlive.com