കോഹ്‌ലിക്കും രോഹിത്തിനും പിന്നാലെ പടിയിറങ്ങി ജഡേജ; ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജഡേജയും പ്രഖ്യാപനം അറിയിച്ചത്
കോഹ്‌ലിക്കും രോഹിത്തിനും പിന്നാലെ പടിയിറങ്ങി ജഡേജ; ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ബാര്‍ബഡോസ്: ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ. 2024 ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. നേരത്തെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ടി 20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജഡേജയും പ്രഖ്യാപനം അറിയിച്ചത്.

'ഹൃദയം നിറഞ്ഞ നന്ദിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനോട് വിടപറയുകയാണ്. അഭിമാനത്തോടെ കുതിച്ചുമുന്നേറുന്ന ഒരു കുതിരയെ പോലെ എന്റെ ഏറ്റവും മികച്ചത് ഞാന്‍ രാജ്യത്തിന് വേണ്ടി എപ്പോഴും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളില്‍ തുടരും', ജഡേജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'ലോകകപ്പ് സ്വന്തമാക്കുക എന്നത് എപ്പോഴും ഒരു സ്വപ്‌നമായിരുന്നു. എന്റെ ടി20 കരിയറിന്റെ ഏറ്റവും അത്യുന്നതിയായിരുന്നു ലോകകപ്പ് നേട്ടം. എല്ലാ ഓര്‍മ്മകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com