'അയാളുടെ കഴിവ് എല്ലാവർക്കും അറിയാം'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് രോഹിത് ശർമ്മ

അത് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ

dot image

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ ഓസട്രേലിയയെ തകർത്തിരിക്കുകയാണ് ഇന്ത്യ. പിന്നാലെ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കുൽദീപിന്റെ കഴിവുകളെക്കുറിച്ച് എല്ലാവർക്കും അറിയാം. അത് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കണം. ന്യയോർക്കിലെ പിച്ച് പേസർമാർക്ക് അനുകൂലമാണ്. എന്നാൽ വെസ്റ്റ് ഇൻഡീസിൽ കുൽദീപിന് വലിയ റോൾ ഉണ്ടെന്ന് ഇന്ത്യൻ ടീം മനസിലാക്കിയിരുന്നതായി രോഹിത് ശർമ്മ പറഞ്ഞു.

തന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ സംസാരിച്ചു. ആന്റിഗ്വയിലേത് ബാറ്റിംഗിന് അനുകൂലമായ വിക്കറ്റായിരുന്നു. എല്ലാത്തരം ഷോട്ടുകളും ഇവിടെ ഉപയോഗിക്കണം. താൻ വർഷങ്ങളായി പരിശീലിക്കുന്ന ഷോട്ടുകളാണ് ഈ മത്സരത്തിൽ ഉപയോഗിച്ചത്. എത്ര റൺസ് അടിച്ചുവെന്നതിൽ കാര്യമില്ല. ഈ രീതിയിൽ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

ഓസ്ട്രേലിയയുടെ പ്ലാന് ബി എനിക്ക് മനസിലായി; രോഹിത് ശര്മ്മ

ഈ രീതിയിൽ തന്നെ കളി തുടരാനാണ് ആഗ്രഹിക്കുന്നത്. താരങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിവരും. സെമിയിലും ഫൈനലിലും ഇതേ സാഹചര്യം തുടരാനായാൽ മത്സരം വിജയിക്കാൻ കഴിയും. ഒരു ടീമായി എന്ത് ചെയ്യാൻ കഴിയുമെന്നതിലാണ് ഇന്ത്യൻ ടീമിന്റെ ശ്രദ്ധയെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

dot image
To advertise here,contact us
dot image