സഹതാരത്തോട് ദേഷ്യപ്പെട്ട് റാഷിദ്; ബാറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധം

റാഷിദ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം
സഹതാരത്തോട് ദേഷ്യപ്പെട്ട് റാഷിദ്; ബാറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധം

കിം​ഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ സഹതാരത്തോട് ദേഷ്യപ്പെട്ട് അഫ്​ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാൻ. ബം​ഗ്ലാദേശിനെതിരായ മത്സരത്തിനിടെ റാഷിദ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. അഫ്​ഗാൻ ടീം അഞ്ചിന് 93 എന്ന നിലയിൽ തകരുമ്പോഴാണ് ടീം നായകൻ കൂടിയായ റാഷിദ് ക്രീസിലെത്തുന്നത്. അതിവേ​ഗം സ്കോർ ഉയർത്താനായിരുന്നു താരത്തിന് താൽപ്പര്യം.

അതിനിടെ ഒരു തവണ രണ്ടാം റൺസിനായി റാഷിദ് സഹതാരം കരിം ജാനത്തിനെ ക്ഷണിച്ചു. എന്നാൽ ജാനത്ത് അഫ്​ഗാൻ നായകനെ പിന്തിരിപ്പിച്ചു. ഇതിൽ പ്രകോപിതനായി റാഷിദ് ബാറ്റ് വലിച്ചെറിഞ്ഞ ശേഷമാണ് തിരികെ നോൺ സ്ട്രൈക്കിം​ഗ് എൻഡിലേക്ക് ഓടിയത്. മത്സരത്തിൽ അഫ്​ഗാനിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെക്കെത്തിയത് റാഷിദിന്റെ ബാറ്റിം​ഗ് പ്രകടനത്തിൽ കൂടിയാണ്. 10 പന്തുകൾ നേരിട്ട അഫ്ഗാൻ നായകൻ മൂന്ന് സിക്സ് ഉൾപ്പടെ 19 റൺസുമായി പുറത്താകാതെ നിന്നു.

സഹതാരത്തോട് ദേഷ്യപ്പെട്ട് റാഷിദ്; ബാറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധം
'അഫ്​ഗാന്റെ വിജയം ഒരാൾ പ്രവചിച്ചിരുന്നു'; വ്യക്തമാക്കി റാഷിദ് ഖാൻ

ബം​ഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. 43 റൺസെടുത്ത റഹ്മനുള്ള ​ഗുർബാസാണ് ടോപ് സ്കോറർ. മറുപടി പറഞ്ഞ ബം​ഗ്ലാദേശ് പോരാടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഇടവിട്ട് പെയ്ത മഴയിൽ വിജയലക്ഷ്യം 19 ഓവറിൽ‌ 114 ആയി ചുരുങ്ങി. ഒടുവിൽ 17.5 ഓവറിൽ 107 റൺസിൽ ബം​ഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com