മാത്യൂസിനെ എന്തുകൊണ്ട് എറിയിച്ചില്ല?; ടീം പ്ലാൻ പറഞ്ഞ് ഹസരങ്ക

അനുഭവ സമ്പത്തുള്ള താരത്തെ ഒഴിവാക്കിയതിൽ വിമർശനം ശക്തമാണ്
മാത്യൂസിനെ എന്തുകൊണ്ട് എറിയിച്ചില്ല?; ടീം പ്ലാൻ പറഞ്ഞ് ഹസരങ്ക

ടെക്സസ്: ട്വന്റി 20 ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരായ നിർണായ ഓവറിൽ എയ്ഞ്ചലോ മാത്യൂസിനെ പന്തേൽപ്പിക്കാത്തതിൽ വിശദീകരണവുമായി ശ്രീലങ്കൻ നായകൻ വനീന്ദു ഹസരങ്ക. മത്സരത്തിന്റെ തുടക്കത്തിൽ ശ്രീലങ്കൻ ബാറ്റർമാർ നന്നായി കളിച്ചു. പ്രത്യേകിച്ചും ആദ്യ 10 ഓവർ അവർ നന്നായി ബാറ്റ് ചെയ്തു. എന്നാൽ അതിന് ശേഷം ബാറ്റർമാരുടെ പ്രകടനം മോശമായെന്ന് ഹസരങ്ക ചൂണ്ടിക്കാട്ടി.

ശ്രീലങ്കയുടെ ശക്തി ബൗളർമാരാണെന്ന് തനിക്കറിയാം. എങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റർമാർ മോശം പ്രകടനമാണ് നടത്തിയത്. ഇത് നിരാശപ്പെടുത്തുന്നതാണ്. അതിനാൽ തന്നെ രണ്ട് മത്സരങ്ങളിലും തോൽവി നേരിടേണ്ടതായി വന്നു. ഇന്നത്തെ മത്സരത്തിൽ നാല് പ്രധാന ബൗളർമാരെ ഉപയോ​ഗിച്ചാണ് ലങ്ക പന്തെറിയിച്ചത്. അവരെല്ലാം നന്നായി പന്തെറിഞ്ഞു. നിർഭാഗ്യവശാൽ നാല് ഓവർ ഓൾ റൗണ്ടേഴ്സിനെ ഉപയോഗിക്കേണ്ടി വന്നുവെന്നും ഹസരങ്ക വ്യക്തമാക്കി.

മാത്യൂസിനെ എന്തുകൊണ്ട് എറിയിച്ചില്ല?; ടീം പ്ലാൻ പറഞ്ഞ് ഹസരങ്ക
പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കുമോ?

ദസുൻ ശങ്ക എറിഞ്ഞ 19-ാം ഓവറാണ് മത്സരവിധി നിർണയിച്ചത്. ആദ്യ ഓവർ എറിഞ്ഞ ദസുൻ ശങ്ക ആദ്യ പന്തിൽ തന്നെ സിക്സ് വഴങ്ങി. ഇതോടെ സമ്മർദ്ദം കുറഞ്ഞ ബം​ഗ്ലാദേശ് അനായാസം ലക്ഷ്യത്തിലെത്തി. ഈ ഓവർ എയ്ഞ്ചലോ മാത്യൂസിനെ എറിയിക്കണമെന്നായിരുന്നു ആരാധകർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com