മുംബൈ പോലെ തോന്നുന്നുണ്ടോ? മറുപടി പറഞ്ഞ് ഹാർദ്ദിക്ക് പാണ്ഡ്യ

മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും ഹാർദ്ദിക്ക് സംസാരിച്ചു

dot image

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിനിടെ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യ ഒരു അപ്രതീക്ഷിത ചോദ്യം നേരിട്ടു. മത്സരത്തിന്റെ ഇടവേളയിൽ നൽകിയ അഭിമുഖത്തിലാണ് ഹാർദ്ദിക്ക് അപ്രതീക്ഷിത ചോദ്യം നേരിട്ടത്. ന്യൂയോർക്കിലെ സ്റ്റേഡിയം ഇന്ത്യൻ ആരാധകരാൽ നിറഞ്ഞിരുന്നു. മുംബൈ പോലെ തോന്നുന്നുണ്ടോയെന്നായിരുന്നു ഹാർദ്ദിക്ക് നേരിട്ട ചോദ്യം.

ഇന്ത്യൻ ഉപനായകൻ കൃത്യയതയോടെ ഈ ചോദ്യത്തെ നേരിട്ടു. ഇത്ര വലിയൊരു ജനക്കൂട്ടത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യക്കാർ ലോകത്തെവിടെയുമുണ്ട്. ഇന്ത്യക്കാരാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ആരാധകരുടെ വലിയ പിന്തുണയുണ്ടായതിൽ സന്തോഷമെന്നും ഹാർദ്ദിക്ക് പാണ്ഡ്യ മറുപടി പറഞ്ഞു.

ടീം സെലക്ഷനില് ഒരു തെറ്റ് പറ്റി; സൂചന നൽകി രോഹിത് ശര്മ്മ

മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും ഹാർദ്ദിക്ക് സംസാരിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുന്നത് എപ്പോഴും സ്പെഷ്യലാണ്. എപ്പോഴും അഭിമാനമാണ്. താൻ നേടിയ ആദ്യ വിക്കറ്റ് ഏറെ സന്തോഷം നൽകുന്നു. താൻ പന്തെറിയുമ്പോൾ സാധാരണയായി വിക്കറ്റ് തെറിക്കാറില്ല. കാരണം ഷോർട്ട് ലെങ്തിലാണ് താൻ പന്തെറിയുന്നത്. ഈ മത്സരത്തിൽ ഫുൾ ലെങ്തിൽ പന്തെറിയാൻ താൻ ആഗ്രഹിച്ചു. അത്തരത്തിലുള്ള ഒരു പിച്ചിലായിരുന്നു മത്സരം നടന്നതെന്നും ഹാർദ്ദിക്ക് പാണ്ഡ്യ വ്യക്തമാക്കി.

dot image
To advertise here,contact us
dot image