അവർ മികച്ച ടീമായിരിക്കാം, പക്ഷേ ലോകകപ്പ് ഉയർത്താൻ...; എയ്ഡാൻ മാക്രം

ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയെ നേരിടുന്നതിന് മുമ്പായാണ് താരത്തിന്റെ പ്രതികരണം
അവർ മികച്ച ടീമായിരിക്കാം, പക്ഷേ ലോകകപ്പ് ഉയർത്താൻ...; എയ്ഡാൻ മാക്രം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉയർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡാൻ മാക്രം. ഐസിസി ടൂർണമെന്റുകളിൽ നോക്കൗട്ട് റൗണ്ടിൽ പുറത്താകുകയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പതിവ്. ഇത്തവണ നിർഭാ​ഗ്യത്തെ മറികടക്കുമെന്നാണ് ദക്ഷിണാഫ്രിക്കൻ നായകന്റെ വിശ്വാസം. ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയെ നേരിടുന്നതിന് മുമ്പായാണ് താരത്തിന്റെ പ്രതികരണം.

മത്സരത്തിന്റെ ദിവസം ഞങ്ങൾ കൃത്യമായ പദ്ധതിയൊരുക്കും. ഒരിക്കലും ന്യൂയോർക്കിൽ ലോകകപ്പ് കളിക്കുമെന്ന് കരുതിയില്ല. എങ്കിലും മികച്ച പരിശീലന സൗകര്യങ്ങൾ ഇവിടെയുണ്ട്. സാധാരണയായി രാത്രിയിലാണ് മിക്ക മത്സരങ്ങളും നടക്കുക. എന്നാൽ ഇവിടെ രാവിലെ ഉണരുകയും ക്രിക്കറ്റ് കളിക്കുന്നതും വ്യത്യസ്തമായി തോന്നുന്നു. ഈ രീതിയോട് പൊരുത്തപ്പെട്ടെന്നും മാക്രം പ്രതികരിച്ചു.

അവർ മികച്ച ടീമായിരിക്കാം, പക്ഷേ ലോകകപ്പ് ഉയർത്താൻ...; എയ്ഡാൻ മാക്രം
ടി20 ലോകകപ്പിൽ ഓപ്പണിം​ഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മ

തനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. ദക്ഷിണാഫ്രിക്കയോട് മത്സരിക്കുന്നവരെല്ലാം മികച്ച ടീമുകളാണ്. കഴിവിന്റെ പരമാവധി എതിരാളികളെ പരാജയപ്പെടുത്താൻ ശ്രമിക്കും. തനിക്ക് തോന്നുന്നത് ദക്ഷിണാഫ്രിക്ക ന്യൂയോർക്കിലേക്ക് വന്നത് ട്വന്റി 20 ലോകകപ്പിന്റെ ചാമ്പ്യന്മാരാകാനാണെന്നും എയ്ഡാൻ മാക്രം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com