ഐപിഎൽ ചരിത്രത്തിൽ ഇതാദ്യം; വിരാട് കോഹ്‌ലിക്ക് റെക്കോർഡ്

രണ്ടാമനെക്കാൾ ഏറെ മുന്നിലാണ് വിരാട് കോഹ്‌ലി
ഐപിഎൽ ചരിത്രത്തിൽ ഇതാദ്യം; വിരാട് കോഹ്‌ലിക്ക് റെക്കോർഡ്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചരിത്രനേട്ടവുമായി വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായി ഒരു താരം 8,000 റൺസ് തികച്ചു. 252-ാം മത്സരത്തിലാണ് കോഹ്‍ലിയുടെ നേട്ടം. എട്ട് സെഞ്ച്വറികളും 55 അർദ്ധ സെഞ്ച്വറികളും സൂപ്പർതാരത്തിന്റെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 113 റൺസാണ് ഉയർന്ന സ്കോർ.

റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ പഞ്ചാബ് കിം​ഗ്സ് താരം ശിഖർ ധവാനാണ്. 222 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 6,769 റൺസ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് മൂൻ നായകൻ രോഹിത് ശർമ്മയാണ് മൂന്നാമൻ. 6,628 റൺസ് രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും ഇതുവരെ പിറന്നുകഴിഞ്ഞു.

ഐപിഎൽ ചരിത്രത്തിൽ ഇതാദ്യം; വിരാട് കോഹ്‌ലിക്ക് റെക്കോർഡ്
അയ്യർ ദ ​ഗ്രേറ്റ്; പർപ്പിൾ പടയുടെ പോരാട്ടം നയിച്ച നായകൻ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ഭേദപ്പെട്ട ബാറ്റിം​ഗ് തുടരുകയാണ്. നായകൻ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ബെം​ഗളൂരുവിന് നഷ്ടമായി. 14 പന്തിൽ 17 റൺസാണ് താരം നേടിയത്. രാജസ്ഥാൻ പേസർ ട്രെന്റ് ബോൾട്ട് ഡു പ്ലെസിയുടെ വിക്കറ്റ് സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com