വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര് അറസ്റ്റില്

രാജസ്ഥാന് റോയല്സിനും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് രാജസ്ഥാന് റോയല്സിനെ നേരിടാനൊരുങ്ങുകയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. എന്നാല് മത്സരത്തിന് മുമ്പ് ആശ്വാസവാര്ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര് താരം വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോര്ട്ടുകള്.

സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന. നിലവില് ടീം ഹോട്ടലിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിനോളം വരില്ല ഐപിഎല്; ജോസ് ബട്ലര്

രാജസ്ഥാന് റോയല്സിനും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് നിര്ദ്ദേശിക്കുന്ന വഴിയിലൂടെയാണ് താരങ്ങള് പരിശീലനത്തിനെത്തുന്നത്. കനത്ത സുരക്ഷയിലാവും ഇന്നത്തെ മത്സരം നടക്കുക.

dot image
To advertise here,contact us
dot image