ടി20 ലോകകപ്പ്; അമേരിക്കൻ ടീമിലുള്ളത് ഭൂരിഭാഗവും ഇന്ത്യക്കാർ

ഇ​ന്ത്യ​യും പാകിസ്ഥാനും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂപ്പ് എ​യി​ലാ​ണ് ടീം
ടി20 ലോകകപ്പ്; അമേരിക്കൻ ടീമിലുള്ളത് ഭൂരിഭാഗവും ഇന്ത്യക്കാർ

ന്യൂയോർക്ക്: ആ​തി​ഥേ​യ​രെ​ന്ന ആനുകൂല്യത്തിൽ ല​ഭി​ച്ച ടി​ക്ക​റ്റി​ലാ​ണ് ഇ​ത്ത​വ​ണ യുഎ​സ്എ ട്വ​ന്‍റി20 ലോ​ക​ക​പ്പി​നി​റ​ങ്ങു​ന്ന​ത്. തങ്ങളുടെ കന്നി ലോകകപ്പിനെത്തുന്ന ടീം മികച്ച യുവ നിരയുമായാണ് കളത്തിലിറങ്ങാനൊരുങ്ങുന്നത്. ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ് ടീം ക്യാപ്റ്റൻ. ആ​രോ​ൺ ജോ​ൺ​സ്, സ്റ്റീ​വ​ൻ ടെ​യ്‌​ല​ർ തു​ട​ങ്ങി​യവരിലാണ് ബാറ്റിങ്ങ് പ്രതീക്ഷ. മു​ൻ ന്യൂ​സി​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ കോ​റി ആ​ൻ​ഡേ​ഴ്സ​ന്‍റെ സാ​ന്നി​ധ്യ​വും ക​രു​ത്താ​കും. ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും ഭൂ​രി​പ​ക്ഷ​മു​ള്ള ടീ​മാ​ണ്.

ഗു​ജ​റാ​ത്തു​കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മൊ​നാ​ങ്കി​നു പു​റ​മെ മു​ൻ ര​ഞ്ജി ട്രോ​ഫി-​ഐപിഎ​ൽ ബാ​റ്റ​ർ മി​ലി​ന്ദ് കു​മാ​ർ, മു​ൻ അ​ണ്ട​ർ 19 സ്പി​ന്ന​ർ ഹ​ർ​മീ​ത് സി​ങ് എ​ന്നി​വ​രും ഇ​ന്ത്യ​യി​ൽ​ നി​ന്ന് യുഎ​സ് സം​ഘ​ത്തി​ലു​ണ്ട്. ജെ​സ്സി സി​ങ്, നി​സ​ർ​ഗ് പ​ട്ടേ​ൽ, നി​തീ​ഷ് കു​മാ​ർ, നോ​ഷ്തു​ഷ് കെ​ഞ്ചി​ഗെ, സൗ​ര​ഭ് നേ​ത്രാ​ൽ​വ​ക​ർ എ​ന്നി​വ​രും ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ്. മു​ൻ ആ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ​ർ സ്റ്റു​വ​ർ​ട്ട് ലോ​യാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ൻ. ഇ​ന്ത്യ​യും പാകിസ്ഥാനും ഉ​ൾ​പ്പെ​ടു​ന്ന

ഗ്രൂപ്പ് എ​യി​ലാ​ണ് ടീം.

ടി20 ലോകകപ്പ്; അമേരിക്കൻ ടീമിലുള്ളത് ഭൂരിഭാഗവും ഇന്ത്യക്കാർ
ലഖ്‌നൗവിനെ പറപ്പിച്ച് പന്തും പിള്ളേരും; കോളടിച്ചത് സഞ്ജുവിന്‍റെ രാജസ്ഥാന്

Related Stories

No stories found.
logo
Reporter Live
www.reporterlive.com